ബിഗ് ബ്രദര്‍ ഷോ: ദസാരി പുറത്ത്

ലണ്ടന്‍: റിയാലിറ്റിഷോയായ ബിഗ്ബ്രദര്‍ ഷോയില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ഥി ശ്രീ ദസാരി പുറത്തായി. ഹെര്‍ട്ഫോര്‍ട്ഷെയര്‍ സര്‍വകലാശാല വിദ്യാര്‍ഥിയായ ദസാരിയെ പുറത്താക്കണമെന്ന് 10ല്‍ ഒമ്പത് വോട്ടര്‍മാരും ആവശ്യപ്പെടുകയായിരുന്നു.
വളരെ സന്തോഷത്തോടെയാണ് ബിഗ് ബ്രദര്‍ ഹൌസില്‍ നിന്നും പോകുന്നതെന്ന് ചടങ്ങിനു ശേഷം ദസാരി അറിയിച്ചു. സഹമത്സരാര്‍ഥികള്‍ക്ക് ആശംസ നേര്‍ന്ന അദ്ദേഹം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചാണ് മടങ്ങുന്നത്.
ഷോ ഹൌസില്‍ തനിക്കൊപ്പം താമസിക്കുന്നവര്‍ കള്ളനെന്ന് വിളിച്ചെന്നാരോപിച്ച് അദ്ദേഹം നേരത്തെ തന്നെ ഷോയില്‍ നിന്നും മാറണമെന്ന് അറിയിച്ചിരുന്നു. റഷ്യന്‍ ബോക്സര്‍ ഏഞ്ചലിന്റെ ആഴ്ച വിഹതമായ മദ്യം ചോദിക്കാതെ എടുത്തു എന്ന് ആരോപിച്ചാണ് ദസാരിയെ സഹവാസികള്‍ കള്ളനെന്ന് വിളിച്ചത്.
എന്നാല്‍ ദസാരി ഈ ആരോപണം നിഷേധിച്ചു. കാമുകിയെന്ന് ദസാരി അവകാശപ്പെടുന്ന ഐറിഷ് അത്ലെറ്റ് നോറിയാണ് ആരോപണവുമായി രംഗത്ത് വന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ