യു കെയില്‍ കഴിഞ്ഞ മാസവും കാര്‍ വില്‍പ്പന ഇടിഞ്ഞു
ബ്രിട്ടന്‍: യു കെയില്‍ കാര്‍ വില്‍പ്പന കഴിഞ്ഞമാസം ഗണ്യമായി കുറഞ്ഞു. മുന്‍വര്‍ഷത്തെ മേയ് മാസത്തെ അപേക്ഷിച്ച് 2009 മേയില്‍ വില്‍പ്പന 24.8 ശതമാനം കണ്ടാണ് കുറഞ്ഞത്. കഴിഞ്ഞമാസം 1,34,858 കാറുകളാണ് ആകെ വിറ്റുപോയതെന്ന് ദ സൊസൈറ്റി ഓഫ് മോട്ടോര്‍ മാനുഫാക്ചേഴ്സ് ആന്‍ഡ് ട്രെയ്ഡേഴ്സിന്റെ (എസ് എം എം ടി) കണക്കുകള്‍ സൂചിപ്പിക്കുന്നു. തുടര്‍ച്ചയായ 13 ാം മാസമാണ് യു കെയില്‍ കാര്‍ വില്‍പ്പന കുറയുന്നത്.
2009 ല്‍ ഇതുവരെ ആകെ വിറ്റഴിഞ്ഞത് 7,48,691 കാറുകളാണ്. 2008 ല്‍ ആദ്യ അഞ്ചുമാസം വിറ്റഴിഞ്ഞതിനെക്കാള്‍ 27.9 ശതമാനം കുറവാണിത്. ഈ വര്‍ഷം ആകെ വിറ്റ കാറുകളില്‍ ആവശ്യക്കാര്‍ കൂടുതല്‍ ഫോര്‍്ഡ് -ഫിയസ്റ്റക്കായിരുന്നു. 48,182 കാറുകളാണ് വിറ്റുപോയത്. കഴിഞ്ഞമാസം 7,040 ഫിയസ്റ്റകള്‍ വാങ്ങാന്‍ ആളെത്തി.
ഈമാസം വില്‍പ്പനയില്‍ കാര്യമായ പുരോഗതി ഉണ്ടാകുമെന്നാണ് അവരുടെ വിശ്വാസം. 2,000 യൂറോ ഇന്‍സെന്റീവായി ലഭിക്കുന്ന കാര്‍ സ്ക്രാപ്പേജ് സ്കീം സര്‍ക്കാര്‍ നടപ്പാക്കിയതിലാണ് ഈ പ്രതീക്ഷകള്‍. മേയ് 17 മുതലാണ് ഈ പദ്ധതി നടപ്പില്‍ വന്നത്. ഇതിനകം തന്നെ 35,000 കാറുകള്‍ക്ക് ഓര്‍ഡര്‍ ലഭിച്ചുകഴിഞ്ഞതായും എസ് എം എം ടി ചീഫ് എക്സിക്യുട്ടീവ് പൌള്‍ എവറിറ്റ് ചൂണ്ടിക്കാട്ടുന്നു.
ജര്‍മിനിയടക്കമുള്ള യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ വിജയകരമായി നടപ്പാക്കുന്ന പദ്ധതിക്ക് സമാനമായ പദ്ധതിയാണ് യു കെയിലും നടപ്പാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഇന്‍സന്റീവ് ആയി നല്‍കുന്ന 2,000 യൂറോയില്‍ പകുതി സര്‍ക്കാരും പകുതി കാര്‍ കമ്പനികളുമാണ് വഹിക്കുന്നത്. എന്നാല്‍ ഇന്‍സെന്റീവ് കൊണ്ടുമാത്രം ഉപഭോക്താക്കളുടെ ആത്മവിശ്വാസത്തെ എത്രകാലം പിടിച്ചു നിര്‍ത്താന്‍ കഴിയുമെന്നതില്‍ സര്‍ക്കാരിനും കാര്‍ കമ്പനികള്‍ക്കും ആശങ്കയുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ