അയര്‍ലന്‍ഡില്‍ ജോലി
നഷ്ടമാകുന്നവരുടെ എണ്ണം
166 ശതമാനം വര്‍ധിച്ചു
ഡബ്ളിന്‍: ആഗോളസാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അയര്‍ലന്‍ഡില്‍ ജോലി നഷ്ടമാകുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന. പ്രതിവര്‍ഷം ജോലി നഷ്ടമാകുന്നവരുടെ എണ്ണത്തില്‍ 166 ശതമാനത്തിന്റെ വര്‍ധനയാണ് ഇപ്പോഴുണ്ടായിട്ടുള്ളതെന്ന് വ്യവസായ വകുപ്പ് കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷം ദിനംപ്രതി 336 പേര്‍ക്ക് എന്ന തോതിലാണ് തൊഴില്‍ നഷ്ടപ്പെട്ടത്. 2009 ലെ ആദ്യ അഞ്ചു മാസത്തിനിടെതന്നെ 36,000 പേര്‍ക്ക് ജോലി നഷ്ടമായി. 2008 ലെ ആദ്യ അഞ്ചുമാസം തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 13,500 മാത്രമായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ