സേനയില്‍ സിഖ് വംശജരെ
നിയമിക്കുന്ന നിയമം
അമേരിക്ക പുനപ്പരിശോധിക്കുന്നു
വാഷിംഗ്ടണ്‍: ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അമേരിക്കയിലെ സിഖ് വംശജരെ സൈന്യത്തില്‍ നിയമിക്കുന്ന കാര്യം അമേരിക്ക പുനപരിശോധിക്കുന്നു. സായുധ സേനയില്‍ സിക്ക് വംശജരെ നിരോധിച്ചിരിക്കുന്ന നിയമമാണ് പരിശോധനക്ക് വിധേയമാക്കുന്നത്.
സിഖ് വംശജര്‍ മതപരമായ തലപ്പാവ് ധരിക്കുന്നു എന്ന കാരണത്താലാണ് അവരെ സൈനിക സേവനത്തിന് അനുവദിക്കാത്തത്. ഇതിനെതിരായി അവര്‍ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സൈനികരെ തലപ്പാവ് ധരിക്കുന്നതില്‍ നിന്നും വിലക്കുന്ന നിയമം പുനപരിശോധിക്കേണ്ടതിന്റെ ആവശ്യകത സര്‍ക്കാരിന് ബോധ്യമായിട്ടുണ്ടെന്നും സിഖ് വംശജര്‍ക്ക് അനുകൂലമായ നടപടി ഉടന്‍ തന്നെ എടുക്കുമെന്നും പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ് അറിയിച്ചു. സൈനിക യൂണിഫോമിന് ചേരുന്ന തരത്തിലുള്ള തലപ്പാവിനെക്കുറിച്ച് പ്രതിരോധ മന്ത്രാലയം ആലോചിക്കുന്നതായി പെന്റഗണ്‍ വക്താവ് സൂചിപ്പിച്ചു.
സിഖ് സമുദായത്തിന്റെ ആവശ്യം ന്യായമാണെന്ന് മനുഷിക വിഭവശേഷി വകുപ്പ് തലവന്‍ ഏപ്രില്‍ 29ന് മുതിര്‍ന്ന നേതാക്കള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഈ കത്ത് പുറത്ത് വിടുന്നത്. പുതിയ സര്‍ക്കാര്‍ തീരുമാനത്തെ സിഖ് സമുദായം സ്വീകരിച്ചിട്ടുണ്ട്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്നതായി അമേരിക്കയിലെ സിഖ് വിഭാഗത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അമര്‍ദീപ് സിംഗ് പ്രസ്താവിച്ചു.
സൈന്യത്തിന്റെ ആതുര വിഭാഗത്തില്‍ നിയമിക്കപ്പെട്ട ക്യാപ്റ്റന്‍ കമല്‍ജിത് സിംഗ് കല്‍സി, ക്യാപ്റ്റന്‍ തെജ്ദീപ് സിംഗ് രത്തന്‍ എന്നിവരോട് ജോലിയില്‍ പ്രവേശിക്കണമെങ്കില്‍ തലപ്പാവ് നീക്കം ചെയ്യണമെന്ന് സൈനിക നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സിക്ക് വംശജര്‍ തങ്ങളെ തലപ്പാവ് അണിഞ്ഞുകൊണ്ട് സൈനിക സേവനത്തിന് അനുവദിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ