ലണ്ടന്‍ ; ലോകരാഷ്ട്രങ്ങളില്‍ ആയുധ ഇടപാടില്‍ അമേരിക്കയ്ക്ക് തൊട്ടുപിറകില്‍ ചൈന. വിവിധ ഏജന്‍സികളുടെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പുറത്തു വന്നത്. അഫ്ഗാനിസ്ഥാനിലെയും ഇറാക്കിലെയും യുദ്ധങ്ങളും ആഗോള തീവ്രവാദത്തിനെതിരെയുളള പോരാട്ടങ്ങളുമാണ് ആയുധ ഉപഭോഗത്തിലുളള വര്‍ദ്ധനയ്ക്ക് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
ചൈന 10 ശതമാനത്തോളം അധിക തുകയാണ് ആയുധം വാങ്ങാനായി കഴിഞ്ഞ കൊല്ലം അധികം ചെലവഴിച്ചത്. ഏകദേശം 83.9 ബില്യണ്‍ യു എസ് ഡോളര്‍. ഇത് പ്രധാനമായും ആണവ അന്തര്‍വാഹിനികളും പുതിയതലമുറയിലെ പോര്‍വിമാനങ്ങളും വാങ്ങുന്നതിനായിരുന്നുവെന്ന് സ്വീഡിഷ് സമാധാന ഗവേഷണ സംഘത്തിന്റെ അവലോകനത്തില്‍ പറയുന്നു.
ലോകത്തിലെ ആയുധ ഇടപാടിന്റെ ആറ് ശതമാനം വാങ്ങിക്കൂട്ടുന്ന ചൈന ഇക്കാര്യത്തില്‍ ഇക്കാര്യത്തില്‍ ഫ്രാന്‍സിനെയും, ബ്രിട്ടനെയും പിന്തളളിയതായി സ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ലോകത്തിലെ മൊത്തം ആയുധ ഇടപാട് ,കഴിഞ്ഞ വര്‍ഷം ഏകദേശം 1464 ബില്യണ്‍ ഡോളര്‍ ആയിരുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തേക്കാള്‍ 45 ശതമാനത്തോളം വര്‍ധിച്ചു. ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ ,ദക്ഷിണകൊറിയ,തായ്വാന്‍ എന്നിവയും ആയുധ ഇടപാടില്‍ കു ത്തനെ വര്‍ധന വരുത്തി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ