റഷ്യ-നാറ്റോ സൈനിക ബന്ധം
പുനസ്ഥാപിക്കുന്നു
കോര്‍ഫു: റഷ്യയും നാറ്റോയും സൈനിക ബന്ധം പുനസ്ഥാപിക്കാന്‍ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഗ്രീസിലെ കോര്‍ഫുവില്‍ നടക്കുന്ന ഉന്നതതല യോഗത്തിലുണ്ടാകും. അഫ്ഗാനിസ്ഥാന്‍, തീവ്രവാദ വിരുദ്ധ നടപടികള്‍, കടല്‍ക്കൊള്ളക്കാര്‍ക്കെതിരായ പട്രോളിംഗ് എന്നീ കാര്യങ്ങളില്‍ റഷ്യ നാറ്റോയുമായി സഹകരിക്കുമെന്ന് പാശ്ചാത്യ വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജോര്‍ജിയ തെക്കന്‍ ഒസ്സെഷ്യയില്‍ അധിനിവേശത്തിനു ശ്രമിച്ചതിനെ റഷ്യ ഇടപെട്ട് എതിര്‍ത്തു തോല്‍പ്പിച്ചതിനെ തുടര്‍ന്ന് റഷ്യ, നാറ്റോ ബന്ധം താറുമാറായിരുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ ജോര്‍ജിയയെ ഏകപക്ഷീയമായി പിന്തുണച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് റഷ്യനാറ്റോയുമായുള്ള ബന്ധം മരവിപ്പിച്ചത്. തികച്ചും പ്രത്യാശാജനകമാണ് നിലവിലുള്ള സാഹചര്യമെന്ന് ചര്‍ച്ചയ്ക്കെത്തിയ നാറ്റോ സെക്രട്ടറി ജനറല്‍ ജാപ്പ് ഡി ഹൂപ്പ് ഷീഫെര്‍ പറഞ്ഞു. ചര്‍ച്ചയില്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവാണ് റഷ്യയെ പ്രതിനിധാനം ചെയ്യുന്നത്. നാറ്റോയിലെ 28 അംഗരാഷ്ട്രങ്ങളുടെ വിദേശകാര്യമന്ത്രിമാരും ചര്‍ച്ചയ്ക്കുണ്ട്. ഇറ്റലിയുടെയും ഗ്രീസിന്റെയും പ്രധാനമന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുക്കും. റഷ്യയെ ഒറ്റപ്പെടുത്തുന്നത് ശരിയാണെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് മിലിബാന്‍ഡ് പറഞ്ഞു. റഷ്യയുടെ കൂടി പിന്തുണയോടെ മാത്രമേ തീവവ്രാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടതാക്കാന്‍ കഴിയൂ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ