ശ്രീലങ്കയില്‍ ചൈനക്ക് 'സെസ്'

ചൈനീസ് സന്ദര്‍ശനവേളയില്‍ സര്‍ക്കാരുമായും മറ്റും ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി റോഹിത ബോഗോല്ലഗമ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. അഭ്യന്തരയുദ്ഖത്തില്‍ തകര്‍ന്നടിഞ്ഞ ശ്രീലങ്കയ്ക്ക് ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള വാതിലാണ് ചൈനീസ് നിക്ഷേപത്തോടെ തുറന്നുകിട്ടുന്നത്.
ലോകശക്തികളില്‍ നിര്‍ണായക സ്ഥാനമാണ് ചൈനയ്ക്കുള്ളത്. അതുകൊണ്ടുതന്നെ ചെനയുമായി കൂടുതല്‍ സഹകരിച്ചുപോകാനാണ് തങ്ങളുടെ തീരുമാനമെന്ന് റോഹിത പറഞ്ഞു. പക്ഷേ ഇന്ത്യയുമായുള് സഹകരണത്തെ ഇത് പ്രതികൂലമായി ബാധിക്കില്ല. റയില്‍വേ പാളങ്ങള്‍ രണ്ടും സമാന്തരമായി നീണ്ടുപോകുന്നതുപോലെയായിരിക്കും ഇരു രാജ്യങ്ങളുമായുള്ള ശ്രീലങ്കയുടെ ബന്ധമെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം 28 മില്ല്യണ്‍ ഡോളറാണ് ആദ്യഘട്ടത്തില്‍ ഹൂയിചെന്‍ ശ്രീലങ്കയില്‍ മുതല്‍ മുടക്കുന്നത്. കൊളംബോയിലെ മിരിഗമയിലാണ് ഇപ്പോള്‍ സ്പെഷ്യല്‍ എക്കണോമിക് സോണിന് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. സ്ിറി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍നിന്നും 40 കിലോമ്ീററും പ്രധാന തുറമുഖത്തില്‍നിന്നും 55 കിലോമീറ്ററും അകലെയാണ് ഈ സ്ഥലം.
ഇതോകൊപ്പം ഹംബന്‍ടോട തുറമുഖ വികസനത്തിനായി ചൈനീസ് ബാങ്കായ എക്സിം 360 ഡോളറിന്റെ വായ്പയും ലഭ്യമാക്കുന്നുണ്ട്. നോറോചോളൈ വൈദ്യൂതി നിലയത്തിന്റെ രണ്ടും മൂന്നും ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 891 മില്ല്യണ്‍ ഡോളര്‍ രണ്ട് പലിശക്ക് ലഭ്യമാക്കാമെന്ന വാഗ്ദാനവും ചൈന നല്‍കിയിട്ടുണ്ട്. 900 മെഗാവാട്ട് ആണ് വൈദ്യൂതി നിലയത്തിന്റെ ഉത്പാദന ശേഷി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ