
കൂടുതല്‍ സ്പെയിനില്‍

ഡബ്ളിന്‍: യൂറോപ്പില്‍ തൊഴില്‍ രഹിതരായവരുടെ
എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. യൂറോപ്പിലെ
16 രാജ്യങ്ങളിിലും യാതൊരു തൊഴിലും
ഇല്ലാത്തവരുടെ എണ്ണം ഏപ്രിലില്‍ 9.2
ശതമാനമായി വര്‍ധിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചി
പ്പിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ യൂറാപ്പില്‍
രേഖപ്പെടുത്തുന്ന തൊഴില്‍ രഹിതതരുടെ ഏറ്റവും

വലിയ പടയാിണിത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ 8.9 ശതമാനം തൊഴില്‍ രഹിതരാണ് ഉണ്ടായിരുന്നത്. ഇത്തരമാരു അവസ്ഥ ഈ മേഖല മുമ്പ് നേരിട്ടത് 1999 സെപ്തംബറിലായിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ അംഗമായ 27 രാജ്യങ്ങളുടെയും കാര്യം പരിഗണിച്ചാലും സ്ഥിതി വ്യത്യസ്ഥമല്ലെന്നുകാണാം. തൊഴില്‍ രഹിതരുടെ എണ്ണം 8.4 ശതമാനമായിരുന്നത് 8.6 ശതമാനാമായാണ് വര്‍ധിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ ആകെ തൊഴില്‍ രഹിതര്‍ 20.8 മില്ല്യണ്‍ ജനങ്ങളായി വര്‍ധിച്ചു. 5,56,000 പേര്‍ ഈ പട്ടികയില്‍ പുതുതായി ഇടം പിടിച്ചുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ജോലിതേടി യൂറോപ്പിന് പുറത്തേക്ക് പോകുന്നവരുടെ എണ്ണത്തിലും കാര്യമായ വര്‍ധനയുണ്ട്. 14.58 മില്ല്യണ്‍ ജനങ്ങളാണ് ഇപ്പോള്‍ യൂറോപ്പിന് പുറത്ത് ജോലി ചെയ്യുന്നത്. ഇതില്‍ 3.96,000 പേര്‍ അടുത്തിടെയാണ്് ജോലിക്കായി മറ്റ് മേഖലകളിലേക്ക് പോയത്. തൊഴിലില്ലായ്മയില്‍ ഏറ്റവും കൂടുതല്‍ വര്‍ധന രേഖപ്പെടുത്തിയത് സ്പെയിനിലാണ്. 18.1 ശതമാനം പേര്‍ക്ക് ഇവിടെ ജോലിയില്ല. ലാറ്റ്വിയയും (17.4 ശതമാനം) ലിത്വനിയായു(16.85 ശതമാനം) മാണ് തൊട്ടുപിറകിലുള്ളത്. എന്നാല്‍ രാജ്യത്തെ തൊഴില്‍ രഹിതരുടെ എണ്ണം കുറഞ്ഞതായാണ് സപെയിന്‍ അധികൃതരുടെ നിലപാട്. 36,20,139 തൊഴില്‍ രഹിതര്‍ ഉണ്ടായിരുന്നതില്‍ 24,741 പേരുടെ കുറവ് വന്നിട്ടുണ്ടെന്ന് അവര്‍ അവകാശപ്പെടുന്നു. അതേസമയം തൊഴിലില്ലാത്തവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന രേഖപ്പെടുത്താത്ത രണ്ട് രാജ്യങ്ങളും 27 അംഗ യൂറോപ്യന്‍ യൂണിയനിലുണ്ട്. റുമാനിയയും ഗ്രീസുമാണ് ആ രാജ്യങ്ങള്‍. തൊഴില്‍ രഹിതരുടെ എണ്ണം ജര്‍മിനിയില്‍ 7.6 ശതമാനത്തില്‍നിന്നും 7.7 ശതമാനമായും ഫ്രാന്‍സില്‍ 8.8 ശതമാനത്തില്‍നിന്നും 8.9 ശതമാനമായും വര്‍ധിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ