ദക്ഷിണാഫ്രിക്കയില്‍ അര ലക്ഷം തൊഴിലവസരം
കേപ് ടൌണ്‍: നടപ്പ് വര്‍ഷത്തില്‍ ദക്ഷിണാഫ്രിക്കയില്‍ അരലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രസിഡന്റ് ജേക്കബ് സൂമ. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം രാജ്യത്തെ ആദ്യമായി അഭിസംബോധനചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യം ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയമാണിത്. പക്ഷേ ഈ പ്രതിസന്ധിയെ എന്തുവിലകൊടുത്തും മറികടന്നേ പറ്റൂ. ഈ നിമിഷം മുതല്‍ 2009 ഡിസംബര്‍ അവസാനിക്കുന്നതിനകം 5,00,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 2014 ല്‍ നാല് മില്ല്യണ്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കും. എന്നാല്‍ ഇത് എങ്ങനെയെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയിലുഴലുന്ന ദക്ഷിണാഫ്രിക്കയില്‍ നാലിലൊന്നുപേര്‍ തൊഴില്‍ രഹിതരാണ്. രാജ്യത്തെ 40 ശതമാനം ജനങ്ങളും ദാരിദ്യ്ര രേഖയ്ക്ക് താഴെയുള്ളവരാണ്. ഇവരില്‍ മഹാഭൂരിപക്ഷത്തിന്‍്െറയും പ്രതിദിന വരുമാനം ഒരു ഡോളറില്‍ താഴെയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ